03:35am 20 October 2026
NEWS
ആലപ്പുഴ കഞ്ഞിക്കുഴിയിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ.
08/10/2026  12:11 PM IST
ചെറുകര സണ്ണിലൂക്കോസ്
ആലപ്പുഴ കഞ്ഞിക്കുഴിയിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ

 

ആലപ്പുഴ കഞ്ഞിക്കുഴിയിൽ വീട്ടിൽ നിന്ന് എം ഡി എം എയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.

കഞ്ഞിക്കുഴി  പഞ്ചായത്ത് എട്ടാം വാർഡ് തെക്കേമഠം വീട്ടിൽ അരുൺകുമാർ(26) ആണ് പിടിയിലായത്. 

5.298 ഗ്രാം എം ഡി എം എ ആണ് പിടിച്ചെടുത്തത്.

ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് ശരത്,സിവിൽ എക്സൈസ് ഓഫീസർമാരായ ജെ ജയേഷ്,എസ് ജിനു,പ്രിവന്റീവ് ഓഫീസർ എസ് ശ്രീജ,അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ജി ജയകുമാർ, സൈബർ സെൽ ഉദ്യോഗസ്ഥരായ ബി എ അൻഷാദ്,വി പ്രമോദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് എം ഡി എം എ പിടിച്ചെടുത്തത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img